Site iconSite icon Janayugom Online

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. കാന്തപുരത്തിന്റെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള്‍ തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിന് പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക. ജൂലൈ 16ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താല്‍ക്കാലികമായി നീട്ടിവച്ചിരുന്നു.

Exit mobile version