Site iconSite icon Janayugom Online

നിമിഷ പ്രിയയുടെ മോചനത്തിന് കുടുംബം മാത്രേ ചർച്ച നടത്താവൂ; ബാഹ്യ ഇടപെടൽ ഗുണം ചെയ്യില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ

യെമനിൽ വധശിക്ഷക്ക് വിധിക്കപെട്ട നിമിഷ പ്രിയയുടെ മോചനത്തിന് കുടുംബം മാത്രേ ചർച്ച നടത്താവൂവെന്നും ബാഹ്യ ഇടപെടൽ ഗുണം ചെയ്യില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും പുറത്തുനിന്നുള്ള ആരും ഇതിൽ ഉൾപ്പെടരുതെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി നിർദേശിച്ചു. കുടുംബത്തിന് ഇതിനകം തന്നെ പവർ ഓഫ് അറ്റോർണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

 

നിമിഷ പ്രിയയുടെ മോചനം പരിഗണിക്കണമെന്ന് യെമനിലെ പണ്ഡിതരോട് മതനേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഒഴിഞ്ഞുമാറി.

Exit mobile version