മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും(51) സഹയാത്രികരായിരുന്ന ഒമ്പത് പേരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരിൽ സൗലോസിന്റെ ഭാര്യ ഷാനിൽ ഡിസിംബിരിയും ഉൾപ്പെടുന്നു. മൂന്ന് പേര്‍ സെെനികരാണ് മുന്‍ മന്ത്രിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സംഘം. തിങ്കളാഴ്ച രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. മലാവിയുടെ തലസ്ഥാനമായ ലൈലോങ്വോയില്‍നിന്ന് സുസുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. വിമാനം പുറപ്പെട്ട് 45 മിനിറ്റുകള്‍ക്ക് ശേഷം സുസുവില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയും കാഴ്ച പരിമിതിയും കാരണം ലാന്‍ഡിങ് നടത്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി കൊടുത്തിരുന്നില്ല. പിന്നീട് വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെടുകയായിരുന്നു. മലാവിയിലെ മൂന്നാമത്തെ വലിയ നഗരവും വടക്കന്‍ മേഖലയുടെ തലസ്ഥാനവുമാണ് സുസു. പൈന്‍ മരങ്ങള്‍ തങ്ങിനില്‍ക്കുന്ന വിഫിയ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഒരു കുന്നിന്‍ പ്രദേശത്താണ് നഗരം സ്ഥിതിചെയ്യുന്നത്.
ഒരുദിവസം നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തില്‍നിന്ന് അവസാനമായി പുറത്തുവന്ന സന്ദേശം അടിസ്ഥാനമാക്കി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളുടെ സഹായത്തോടെ 10 കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു തിരച്ചില്‍ നടത്തിയത്. രക്ഷാദൗത്യത്തിന് വേണ്ടി അമേരിക്ക, യുകെ, നോർവെ, ഇസ്രയേൽ സർക്കാരുകളോട് മലാവി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 2020 മുതല്‍ മലാവിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് സലോസ് ചിലിമ. 2019ലെ മലാവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
English Summary:Nine people died in the plane crash, including Malawi’s vice president
You may also like this video