Site iconSite icon Janayugom Online

നിപ : 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

പരിശോധനയ്ക്കയച്ച 24 ഫലം കൂടി നെഗറ്റീവ്. 3 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നും വൈകിട്ട് അവലോകനയോഗം ചേരും. അതേസമയം വൈറസിന്റെ ഉറവിടം കണ്ടെത്താനായി ഇന്നും വവ്വാലുകളെ പിടികൂടും.

Eng­lish Sum­ma­ry: nipah ; 24 more sam­ples test­ed negative
You may also like this video

YouTube video player
Exit mobile version