Site icon Janayugom Online

നിപ: 61 സാമ്പിളുകൾ കൂടി നെഗറ്റീവ്

നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 61 പേരുടെ സ്രവ പരിശോധന റിപ്പോര്‍ട്ടും കൂടി നെഗറ്റീവായി. 1286 ആയിരുന്നു ഇന്നലത്തെ സമ്പര്‍ക്കപ്പട്ടിക. ഒൻപതു വയസുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപാ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആദ്യ നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക യിലുള്ളവരുടെ ഐസൊലേഷന്‍ പൂര്‍ത്തീകരിച്ച തോടെ സമ്പര്‍ക്കപ്പട്ടിക 994 ആയി ചുരുങ്ങി.

Eng­lish Sum­ma­ry: nipah 61 more sam­ples negative
You may also like this video

Exit mobile version