സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 674 പേര്‍ നിപ സമ്പർക്കപ്പട്ടികയിൽ. മലപ്പുറം 131, പാലക്കാട് 426, കോഴിക്കോട് 115, എറണാകുളം, തൃശൂർ ജില്ലകളിൽ ഓരോരുത്തര്‍ വീതമാണ് പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് ഐസൊലേഷൻ കാലം പൂർത്തിയാക്കിയ 81 പേരെയും പാലക്കാട് രണ്ടുപേരെയും എറണാകുളത്ത് ഒരാളെയും സമ്പർക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. പാലക്കാട് 17 പേർ ഐസൊലേഷനിലുണ്ട്. സംസ്ഥാനത്ത് ആകെ 32 പേർ ഹൈയസ്റ്റ് റിസ്കിലും 111 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
നിപ: 674 പേർ സമ്പർക്കപ്പട്ടികയിൽ

