Site iconSite icon Janayugom Online

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു; പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതുതായി 16 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും എല്ലാവരും ലോ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യനിലതൃപ്തികരമാണ്.

വൈറസിന്റെ ജനിതക പഠനം പൂര്‍ത്തിയായെന്നും വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരോ വൈറസില്‍ നിന്നായിരുന്നുവെന്നും ഇത്തവണയും സമാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്.

നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കണമെന്നും നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

eng­lish sum­ma­ry; Nipah scare in the state; Min­is­ter Veena George said that no new cas­es have been reported

you may also like this video;

Exit mobile version