Site iconSite icon Janayugom Online

നിപ ; ഹൈറിസ്‌ക് വിഭാഗത്തിലെ 61 പേരുടെ ഫലവും നെഗറ്റീവ്

നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതിലൊരാള്‍ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്.

കേന്ദ്രസംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: nipah ; The results of 61 peo­ple in the high-risk cat­e­go­ry were also negative
You may also like this video

Exit mobile version