Site icon Janayugom Online

നിപ്പ വൈറസ് ; ഉറവിടം തേടി പരിശോധന

നിപ്പ സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. പട്ടികയില്‍ നിലവിലുള്ളത് 188പേരാണ്. കൂടുതല്‍പേരെ കണ്ടെത്തിയേക്കാം. ഇതിനായി ആശാവര്‍ക്കര്‍മാര്‍ പ്രദേശത്ത് പ്രവര്‍ത്തനം തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്താനുള്ള പരിശോധനകളും ഇന്നും തുടരുമെന്നും മന്ത്രി പറഞ്ഞു.

 


ഇതുകൂടി വായിക്കു: നിപാ; ഒരാഴ്ച അതീവ നിര്‍ണായകം, നേരിടാന്‍ സജ്ജം ആരോഗ്യമന്ത്രി


 

ഇതില്‍ ഏഴുപേരുടെ സാംപിള്‍ പുണെ വൈറോളജി ലാബിലേക്കയച്ചു. ബാക്കിയുള്ളവരുടെ ആദ്യ പരിശോധന കോഴിക്കോട് നടത്തും. പുണെയില്‍ നിന്നുള്ള വിദഗ്ധ സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ, നിപ്പ വൈറസ് പടര്‍ന്നത് റമ്പുട്ടാനില്‍ നിന്നാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം തൃപ്തി അറിയിച്ചു. പുണെ വൈറോളജി ലാബ് അധികൃതര്‍ ഉടന്‍ കോഴിക്കോട്ടെത്തും.

 


ഇതുകൂടി വായിക്കു: നിപ: കോഴിക്കോട്ടെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

 


 

നിലവിലെ ലാബില്‍ നിപ്പ വൈറസ് പരിശോധിക്കാനും സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്തുക വളരെ പ്രധാനപ്പെട്ടതാണ്. എവിടെനിന്നാണ് വൈറസ് ബാധ ഉണ്ടായത് ഇതൊക്കെ കണ്ടെത്താനുണ്ട്. ഉറവിടം കണ്ടെത്തുന്നതിനായി വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു ചേർത്തിരുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Nipah Virus: Inspec­tion to find source

You may like this video also

Exit mobile version