Site iconSite icon Janayugom Online

നീരവ് മോഡിക്ക് തിരിച്ചടി: ഹര്‍ജി യുകെ സുപ്രീംകോടതി തള്ളി

തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കള്‍ കേസുകളില്‍ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോഡി നൽകിയ ഹര്‍ജി യുകെ സുപ്രീം കോടതി തള്ളി. നേരത്തെ നീരവിന്റെ ഹര്‍ജി ലണ്ടൻ ഹൈക്കോടതിയും നിരസിച്ചിരുന്നു. സുപ്രീം കോടതിയും ഹര്‍ജി തള്ളിയതോടെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടയാനുള്ള നിയമവഴികളെല്ലാം അവസാനിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തിരിമറിയിലാണ് വിചാരണയ്ക്കായി നീരവിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ യുകെ ആവശ്യപ്പെട്ടത്. ​പിടികിട്ടാപ്പുള്ളിയായ വ്യവസായിയെ ഇന്ത്യയിലേക്ക് നാടുകടത്താൻ ബ്രിട്ടൻ തയാറാണെന്ന് ഹെക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് കോടികൾ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്. ‌‌‌നീരവ് മോഡിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകൾ ഉപയോഗിച്ചാണ് നീരവ് വിദേശത്തു തട്ടിപ്പ് നടത്തിയത്.

Eng­lish Summary:Nirav Modi hits back: UK Supreme Court rejects petition
You may also like this video

Exit mobile version