2024 ഓടെ യുഎസിനോട് സമാനമായ റോഡുകളാകും ഇന്ത്യയിലെന്ന് നിതിന്‍ ഗഡ്കരി. വരുന്ന രണ്ട് വര്‍ഷത്തില്‍ രാജ്യത്തിന്റെ റോഡുകളുടെ പ്രതിച്ഛായ മാറുമെന്നാണ് കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. ആവശ്യത്തിന് ഫണ്ടുകള്‍ ഉണ്ടെന്നും റോഡുകളുടെയും ഹൈവേകളുടെയും വികസനത്തിനായി വിശദമായ പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കും. പ്രധാന നഗരങ്ങളിലെ റോഡുകളിലെ യാത്രാസമയം കുറയ്ക്കുന്ന ഹരിത എക്സ്പ്രസ് ഹൈവേ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2024-ഓടെ 26 റോഡുകളാകും ഇത്തരത്തില്‍ നിര്‍മ്മിക്കുക. ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണ്‍, ഹരിദ്വാര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും.
ഒരാള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡിലേക്ക് 2.5 മണിക്കൂറും ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് നാല് മണിക്കൂറും സമയം മാത്രമാണ് ആവശ്യമായി വരിക. ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്ക് ആറ് മണിക്കൂറും, ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂറും, ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് മണിക്കൂറും മതിയാകും. നേരത്തെ മീററ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് 4.5 മണിക്കൂര്‍ യാത്ര വരുന്നയിടത്ത് എക്സ്പ്രസ് ഹൈവേ വരുന്നതോടെ 40 മിനിറ്റ് മതിയാകും.
English summary; Nitin Gadkari said that India will have roads similar to the US
You may also like this video;