Site iconSite icon Janayugom Online

നിതിൻ നബിൻ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ്

ബിഹാർ മന്ത്രി നിതിൻ നബിൻ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ്. മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ പരേതനായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ്. ബിജെപി പാർലമെന്ററി ബോർഡിന്റെ നിർണായക യോഗത്തിനു ശേഷമാണ് 45 വയസ്സുകാരനായ നിതിൻ നബിന്റെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. 

അഞ്ച് തവണ എംഎൽഎ ആയ നിതിൻ നബിൻ ബിഹാറിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടുതവണ ബിഹാർ സർക്കാരിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ പാർട്ടി ചുമതലക്കാരന്റെ സ്ഥാനം വഹിച്ചിരുന്നു. യുവമോർച്ചയുടെ മുൻ ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കായസ്ഥ സമുദായത്തില്പെട്ട നബിൻ നിലവിലെ ബിജെപി പ്രസിഡന്റ് നഡ്ഡയുടെ പിൻഗാമിയാകാനും സാധ്യതയുണ്ട്.

Exit mobile version