പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ നിന്ന് മറുകണ്ടം ചാടി ബിജെപി ക്യാമ്പിലെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നടപടി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചതായി സിപിഐ. അധികാരം ലഭിക്കാന്‍ വേണ്ടി ഏത് ഹീനമായ മാര്‍ഗവും സ്വീകരിക്കുന്ന നേതാവായി അദ്ദേഹം മാറിയെന്നും ദേശീയ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ നേതൃസ്ഥാനം അലങ്കരിച്ച നിതീഷ്‌കുമാര്‍ രാഷ്ട്രീയ തത്വദീക്ഷ ലംഘിക്കുന്ന വിധത്തിലാണ് നിലപാട് മാറ്റിയത്. ബിജെപിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് മുന്നോട്ടുവന്നപ്പോള്‍ അതിന്റെ അമരക്കാരനായി അഭിനയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് അദ്ദേഹം നീക്കം നടത്തിയത്. ബിജെപിയെ പുറത്താക്കൂ-ദേശത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പട്നയില്‍ പ്രഖ്യാപിച്ച വ്യക്തി തന്നെ ബിജെപി ക്യാമ്പില്‍ അഭയം പ്രാപിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ഇന്ന് ജനങ്ങള്‍ നേരില്‍ കാണുന്നത്.
കര്‍ഷക വിരുദ്ധ‑ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്ന മോഡി സര്‍ക്കാരിന്റെ ഭാഗമാകാനുള്ള നിതീഷ്‌കുമാറിന്റെ തീരുമാനം രാജ്യത്തെ ജനങ്ങള്‍ വിലയിരുത്തുമെന്നും, തക്ക മറുപടി യഥാസമയം നല്‍കുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടി എന്ന നിലയില്‍ സിപിഐ അതിന്റെ ആശയങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ടുള്ള ബിജെപി വിരുദ്ധ നിലപാട് ഭാവിയിലും തുടരുമെന്നും സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
English Summary: Nitish Kumar cheated people: CPI
You may also like this video