Site iconSite icon Janayugom Online

മണിപ്പൂരിലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം

നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം മണിപ്പൂരിലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചേക്കുമെന്ന് സൂചന. ബിജെപിയുടെ നേതൃത്വത്തില്‍ നൊങ്‌തൊംബാം ബിരെന്‍ സിങ് നയിക്കുന്ന സര്‍ക്കാരിനെ ഇതു ബാധിക്കില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ 60 സീറ്റുള്ള നിയമസഭയില്‍ 55 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഇതില്‍ ഏഴ് ജെഡിയു എംഎല്‍എമാരാണുള്ളത്. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും 48 എംഎല്‍എമാര്‍ ബിജെപിക്കുണ്ടാവും. ഭൂരിപക്ഷം 31 ആയതിനാല്‍ ജെഡിയു സഖ്യം പിന്‍വാങ്ങിയാലും അത് ബിജെപിയെ ബാധിക്കില്ല.

ബിജെപി മണിപ്പൂര്‍ ഘടകവും ജെഡിയു നേതാക്കളും തമ്മിലുള്ള നിര്‍ണായകമായ കൂടി കാഴ്ചയില്‍ ബിജെപി സര്‍ക്കാരിനു നല്‍കുന്ന പിന്തുണയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ 3–4 തീയതികളില്‍ പാറ്റ്നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ എക്സിക്യൂട്ടിവ് സമ്മേളനത്തില്‍ വെച്ചാവും അന്തിമ തീരുമാനം. മഹാരാഷ്ട്ര മോഡല്‍ ആവര്‍ത്തിച്ചേക്കുമെന്ന ആശങ്കയില്‍ നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്‍ഡിഎയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; Nitish Kumar’s JDU alliance is about to with­draw its sup­port to the gov­ern­ment in Manipur

You may also like this video;

Exit mobile version