Site iconSite icon Janayugom Online

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ 20ന്

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ 20 ന് സത്യപ്രതിജ്ഞ ചെയ്യും. പട്ന ഗാന്ധി മൈതാനത്തു സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. നിതീഷിന് പുറമെ ജെഡിയുവില്‍ നിന്ന് പതിനാല് പേരും 16 ബിജെപി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇത് പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 243 സീറ്റില്‍ 202 സീറ്റും സ്വന്തമാക്കിയിരുന്നു. ഇന്ത്യാസഖ്യത്ത് 35 സീറ്റാണ് ലഭിച്ചത്. 

Exit mobile version