ഒരു കുഞ്ഞു കാറ്റിന്‍ കൈകളില്‍ നീ
ഒരു മഴ നീരായ് പൊഴിയവേ
അതിന്‍ ചന്തം കണ്ടു ഞാന്‍ ഹിമമായി
ആ മഴത്തുള്ളി പേമാരിയായി പെയ്‌തിറങ്ങവേ
എന്നുടെ അകതാരില്‍ ഭീതിതന്‍ നിഴലാട്ടം
നിന്നുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ വീണ്ടും
എൻ മനസ്സില്‍ തേങ്ങുന്നു
നമ്മുടെ നാടിന്റെ സ്പന്ദനങ്ങള്‍
ഒരു ഉരുള്‍പൊട്ടലില്‍ ഞരക്കവും
പ്രളയത്തില്‍ വേഗവും
അതില്‍ ദാഹങ്ങളും കാറ്റില്‍
അലര്‍ച്ചയും അട്ടഹാസങ്ങളും
നമ്മുടെ നാടിന്റെ രാജാവാം
മഹാബലി വാണൊരു ദേശം
ഇനി നമുക്ക് എന്നാണ് കാണാനാവുക
ഇന്ന് നമ്മുടെ നാടിന്റെ ഹരിതാഭമാറി
കോണ്‍ക്രീറ്റ് കാടായി മാറി
നമ്മുടെ ജീവന്‍ അടിയറവയ്ക്കുന്നു
ഭീകര രോഗങ്ങള്‍ക്കും
ഭീതിത ജീവിതാവസ്ഥയ്ക്കുമായ്