26 April 2024, Friday

നിഴലാട്ടം

മിനി വി നായര്‍
November 14, 2022 12:38 pm

ഒരു കുഞ്ഞു കാറ്റിന്‍ കൈകളില്‍ നീ
ഒരു മഴ നീരായ് പൊഴിയവേ
അതിന്‍ ചന്തം കണ്ടു ഞാന്‍ ഹിമമായി
ആ മഴത്തുള്ളി പേമാരിയായി പെയ്‌തിറങ്ങവേ
എന്നുടെ അകതാരില്‍ ഭീതിതന്‍ നിഴലാട്ടം
നിന്നുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ വീണ്ടും
എൻ‍ മനസ്സില്‍ തേങ്ങുന്നു
നമ്മുടെ നാടിന്റെ സ്പന്ദനങ്ങള്‍
ഒരു ഉരുള്‍പൊട്ടലില്‍ ഞരക്കവും
പ്രളയത്തില്‍ വേഗവും
അതില്‍ ദാഹങ്ങളും കാറ്റില്‍
അലര്‍ച്ചയും അട്ടഹാസങ്ങളും
നമ്മുടെ നാടിന്റെ രാജാവാം
മഹാബലി വാണൊരു ദേശം
ഇനി നമുക്ക് എന്നാണ് കാണാനാവുക
ഇന്ന് നമ്മുടെ നാടിന്റെ ഹരിതാഭമാറി
കോണ്‍ക്രീറ്റ് കാടായി മാറി
നമ്മുടെ ജീവന്‍ അടിയറവയ്ക്കുന്നു
ഭീകര രോഗങ്ങള്‍ക്കും
ഭീതിത ജീവിതാവസ്ഥയ്ക്കുമായ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.