Site iconSite icon Janayugom Online

എൻ എം വിജയന്റെ ആത്മഹത്യ; കുടുംബപ്രശ്നമാക്കി മാറ്റാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുവെന്ന് കുടുംബം

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യകുറിപ്പ് പുറത്തായതോടെ കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ നിലപാടുമായി കുടുംബം. വിജയന്റെ ആത്മഹത്യയെ കുടുംബപ്രശ്നമാക്കി മാറ്റാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുവെന്ന് മകൻ വിജേഷും ഭാര്യ പത്മജയും ആരോപിച്ചു. വി ഡി സതീശനും കെ സുധാകരനും നേരിട്ടാണ് കത്ത് നൽകിയതെന്നും കെ സുധാകരൻ നമുക്ക് നോക്കാം എന്ന് മറുപടി നൽകിയെങ്കിൽ വി ഡി സതീശൻ നിന്ന് ലഭിച്ച പ്രതികരണം നല്ല നിലയിൽ ആയിരുന്നില്ലെന്നും ഇവർ ആരോപിച്ചു. 

ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വീട്ടില്‍ പോയി കണ്ട് കത്ത് വായിച്ച് കേള്‍പ്പിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും കണ്ടിരുന്നു. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി. ആദ്യം തന്നെ ഇത് കുടുംബ പ്രശ്നമാക്കാൻ ശ്രമം നടന്നു. ഇക്കാര്യത്തിൽ വനിതാ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളെ പോലും നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. പ്രശ്നം വഴിതിരിച്ചുവിടാൻ ശ്രമിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. വിജിലൻസിന് ഇന്ന് മൊഴി നൽകുമെന്നും ഇരുവരും പറഞ്ഞു .

Exit mobile version