Site icon Janayugom Online

കുറിസംഖ്യയും നഷ്‍ടവും നല്‍കിയില്ല നിധി സ്ഥാപനം എംഡിക്കും മാനേജർക്കും വാറണ്ട്

chit

വിധിപ്രകാരം കുറി സംഖ്യ നല്കാതിരുന്നതിനെ ചോദ്യം ചെയ്തു് നല്‍കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ കൈപ്പിള്ളിയിലെ ഇല്ലത്താൻകോട്ട് വീട്ടിൽ സന്ധ്യ നല്‍കിയ ഹർജിയിലാണ് ഫിൻസിയർ നിധി ലിമിറ്റഡിന്റെ കൊടുങ്ങല്ലൂരുള്ള മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂരിലുള്ള മാനേജർക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. ഹർജിക്കാരി കുറി വെച്ച് സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 116000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ഒരു മാസത്തിനുള്ളിൽ നൽകുവാൻ വിധിച്ചിരുന്നു. 

എന്നാൽ വിധി എതിർകക്ഷികൾ പാലിച്ചില്ല. തുടർന്ന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവിട്ടു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ ഏ ഡി.ബെന്നി ഹാജരായി വാദം നടത്തി.

Eng­lish Sum­ma­ry: No amount and no loss war­rant to Nid­hi Insti­tu­tion MD and Manager

You may also like this video

Exit mobile version