Site icon Janayugom Online

സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ആരാധനാലയങ്ങളില്‍ വിലക്കില്ല: ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താം, ക്ഷേത്രപരിസരത്ത് 200 പേര്‍ മാത്രം

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഞായറാഴ്ച ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള ജി​ല്ല​ക​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​ന വി​ല​ക്ക് നി​ല​നി​ന്നി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ൺ മൂ​ലം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​തീ​രു​മാ​ന​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഇ​നി ഞാ​യ​റാ​ഴ്ച​ക​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ത്താം. 20 പേ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ക. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി​യും വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല വീ​ടു​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കാ​നും ക്ഷേ​ത്ര പ​രി​സ​ര​ത്ത് 200 പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്നും അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ള്ള സി ​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും നാ​ല് ജി​ല്ല​ക​ളെ ഒ​ഴി​വാ​ക്കി. കോ​ട്ട​യം, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. കൊ​ല്ലം ജി​ല്ല മാ​ത്ര​മാ​ണ് നി​ല​വി​ൽ സി വിഭാഗത്തിലുള്ളത്.
കോ​ള​ജു​ക​ള്‍ ഈ ​മാ​സം ഏ​ഴി​നും സ്‌​കൂ​ളു​ക​ൾ 14ാം തീ​യ​തി​യും തു​റ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാം ത​രം​ഗ​ത്തി​ൽ വ്യാ​പ​നം കൂ​ടി​യ​തോ​ടെ​യാ​ണ് ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലേ​ക്ക് മാറ്റിയിരുന്നത്.

Eng­lish Sum­ma­ry: No ban on Sun­days in places of wor­ship in the state: Attukal Pon­gala can be held in houses
You may like this video also

Exit mobile version