ഫുഡ് ഡെലിവറി കമ്പനികള്‍ ഇനി മുതല്‍ രാവിലെ 10നും വൈകുന്നേരം 3.30നും ഇടയ്ക്കുള്ള സമയത്ത് ബൈക്കുകള്‍ക്ക് പകരം കാറുകളിലായിരിക്കും ഭക്ഷണമെത്തിക്കുക. ഉഷ്ണകാലത്ത് ചൂടു കൂടിയ സാഹചര്യത്തിലാണ് ഡെലിവറി ജീവനക്കാരുടെ ബൈക്ക് യാത്രയ്ക്ക് ഖത്തറിലെ തൊഴില്‍ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.
ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ ഇതേ രീതിയിലായിക്കും ഭക്ഷണ വിതരണം. ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം. അതേസമയം പുതിയ നിയന്ത്രണത്തെ സ്വാഗതം ചെയ്ത് രാജ്യത്തെ ഭക്ഷണ വിതരണ കമ്പനികളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.
ഉഷ്ണ കാലത്ത് ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായും തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുകയും ചെയ്യുമെന്ന് തലബാത്ത് ട്വീറ്റ് ചെയ്തു. ഖത്തറില്‍ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ തന്നെ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ തരത്തിലുള്ള ഉച്ചവിശ്രമ നിയമങ്ങള്‍ ഇതിനോടകം പ്രാബല്യത്തില്‍ വന്നു.
English summary; No bike; From 10 am to 3.30 pm food delivery by car only
You may also like this video;