Site icon Janayugom Online

തൃക്കാക്കരയിൽ യുഡിഎഫ് പ്രചരണത്തിനായി വിളിച്ചിട്ടില്ല: കെ വി തോമസ്

K V Thomas

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി യുഡിഎഫ് നേതാക്കൾ തന്നെ വിളിച്ചിട്ടില്ലെന്ന് കെ വി തോസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമ തോമസുമായി സംസാരിച്ചിട്ടില്ലെന്നും അവരുമായി നല്ല ബന്ധമാണുള്ളതെന്നും കെ വി തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ  വികസനത്തിന്‌ ഒപ്പം നിൽക്കുമെന്നും അതിൽ  രാഷ്ടീയം കാണരുതെന്നും  കെ വി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വികസനത്തിൽ മുഖ്യമന്ത്രിയെ താൻ പ്രകീർത്തിച്ചത് ശരിയാണ്‌. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്‌. കോവിഡ് കാലത്തെ പ്രവർത്തനത്തിലും വികസന കാര്യത്തിലും സർക്കാർ പ്രവർത്തനം വളരെ മികച്ചതായിരുന്നു.  അത് തുറന്നുപറഞ്ഞാൽ എന്താണ്‌ തെറ്റ്‌. അതുകൊണ്ട്‌ താൻ കോൺഗ്രസ് വിരുദ്ധനാകുമോയെന്നും കെ വി തോമസ് ചോദിച്ചു.

കാലങ്ങളായി തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ മാറ്റി നിർത്തി. എന്നിട്ടും താൻ അച്ചടക്കമുള്ള പ്രവർത്തകനായി പാർട്ടിയിൽ തുടർന്നു. താൻ എടുക്കാ ചരക്കാണോയെന്ന് എറണാകുളത്തെ ജനം തീരുമാനിക്കുമെന്നും തനിക്കെതിരെ പറയുന്നവർ പലരും എടുക്കാ ചരക്കല്ലേയെന്ന്‌ കെ മുരളീധരനെ സൂചിപ്പിച്ച്‌  കെ വി തോമസ്‌ പറഞ്ഞു.

Eng­lish Summary:No call for UDF cam­paign in Thrikkakara: KV Thomas

You may also like this video:

Exit mobile version