Site icon Janayugom Online

മുട്ടിൽ മരം മുറിക്കൽ കേസിൽ സിബിഐ അന്വേഷണമില്ല പൊതുതാൽപര്യ ഹരജി ഹൈക്കോടതിതള്ളി

muttil case

മുട്ടിൽ മരം മുറിക്കൽ കേസിൽ സി ബി ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി.കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.എന്നാൽ കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ കാലതാമസം വരുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ആണ് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്.

Eng­lish Sum­ma­ry: No CBI probe in Mut­til tree cut­ting case: HC dis­miss­es PIL

You may like this video also

Exit mobile version