എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി . സിബിഐക്ക് പകരം കണ്ണൂർ ഡിഐജിയുടെ മേൽനോട്ടത്തിലുള്ള സംഘം കേസ് അന്വേഷിക്കണം എന്ന് കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് കൗസർ എടപ്പഗത്താണു ഹർജി പരിഗണിച്ചത്. നരഹത്യയടക്കം സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം വേണമെന്നാണു ഹർജിക്കാരിയുടെ ആവശ്യം. കോടതി നിർദേശിച്ചാൽ ഏറ്റെടുക്കാമെന്ന് സിബിഐയും അറിയിച്ചിരുന്നു.