സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു.മാത്യു കുഴല്‍ നാടനാണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ ഉന്നയിക്കുന്ന ആക്ഷേപം അടിസ്ഥാന രഹിതമാമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ പോലും പെൻഷൻ കൊടുത്തു.സാമൂഹ്യ സുരക്ഷ പെൻഷന് പണം മാറ്റി വെച്ചിട്ടുണ്ട് .സർക്കാർ ഉറപ്പും കൊടുക്കുന്നുണ്ട് പെൻഷൻ പദ്ധതിക്ക് പ്രതിസന്ധിയില്ല.വൃദ്ധരെ പ്രതിപക്ഷം ആശങ്ക പെടുത്തുന്നുവെന്നും , സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലഗോപാൽ വിശധീകരിച്ചു.
English Summary: No crisis for social security pension, money has been set aside, don’t worry the elderly’: Finance Minister
You may also like this video: