ജീവനക്കാരില്ലാത്തതിനാല്‍ ഇന്‍ഡിഗോ വിമാനത്തിന്റെ 55 ശതമാനം ആഭ്യന്തര സര്‍വീസുകളും വൈകി. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിശദീകരണം തേടി. നിരവധി ജീവനക്കാര്‍ ചികിത്സാ അവധിയിലായതാണ് വിമാന സര്‍വീസ് വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മഹാമാരിക്ക് ശേഷം രണ്ടു തവണ വേതനം കുറച്ചതില്‍ ജീവനക്കാര്‍ അസന്തുഷ്ടരാണെന്നും എയര്‍ ഇന്ത്യയുടെ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാനാണ് ജീവനക്കാര്‍ അവധിയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ രണ്ടാം ഘട്ട റിക്രൂട്ട്മെന്റ് ഇന്നായിരുന്നു.
ഇന്‍ഡിഗോ വിമാനത്തിന്റെ 45.2 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ കൃത്യസമയത്ത് പറന്നതെന്ന് വ്യോമായാനമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. എയര്‍ ഇന്ത്യ 77.1, സ്പെയ്സ്ജെറ്റ് 80.4, വിസ്താര 86.3, ഗോ ഫസ്റ്റ് 88, എയര്‍ ഏഷ്യ ഇന്ത്യ 92.3 ശതമാനം എന്നിങ്ങനെയാണ് മറ്റ് മറ്റ് കമ്പനികളുടെ ഇന്നലത്തെ കണക്ക്.
English Summary:No employees; IndiGo flights delayed
You may also like this video
