Site iconSite icon Janayugom Online

ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിന് തെളിവില്ല; യുഎസ്-ഇസ്രയേൽ ആക്രമണത്തിനെതിരെ റഷ്യയും ചൈനയും

ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിനെതിരെ റഷ്യയും ചൈനയും രംഗത്ത്. ഇറാൻ ആണവായുധമുണ്ടാകാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. യാതൊരു പ്രകോപനമില്ലാത്തയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യത്തിനെതിരെ ആക്രമണം നടത്തിതെന്ന് റഷ്യ ആരോപിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്നും റഷ്യ ചൂണ്ടികാട്ടി. അതേസമയം ഇറാനെതിരായ സംയുക്ത ആക്രമണം ഉടനടി നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിന്റെ ഇടയിലാണ് മുന്നറിയിപ്പില്ലാതെ ഇറാനെ ആക്രമിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിമർശിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയമായുള്ള ചർച്ചയിലാണ് ചൈനയുടെ വിമർശനം. 

Exit mobile version