Site iconSite icon Janayugom Online

എട്ട് മണിക്കൂറായി ഫ്ലൈറ്റില്ല: 200 ഓളം യാത്രക്കാര്‍ക്കുമുമ്പില്‍ കൈമലര്‍ത്തി അധികൃതര്‍, വിമാനത്താവളത്തില്‍ സംഘര്‍ഷം

air indiaair india

എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റുകള്‍ റദ്ദാക്കിയതിനുപിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയത് 200 ഓളം യാത്രക്കാര്‍. ജോലിക്കുള്‍പ്പെടെ വിദേശത്ത് പോകേണ്ട യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ അനാസ്ഥയെത്തുടര്‍ന്ന് എട്ട് മണിക്കൂറായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. രോഗികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കൂട്ടത്തിലുണ്ട്.

അതേസമയം ഇത്ര മണിക്കൂറായിട്ടും യാത്രക്കായി ബദല്‍ സംവിധാനം ഒരുക്കുന്നതിനായി അധികൃതര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു. ഏകദേശം രണ്ട് ഫ്ലൈറ്റിനുള്ള യാത്രക്കാര്‍ ഇവിടെ കുടുങ്ങിക്കിടപ്പുള്ളതായാണ് വിവരം. വിമാനങ്ങള്‍ എത്താന്‍ വൈകുന്നതിന് വ്യക്തമായ കാരണംപോലും അധികൃതര്‍ നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും ആരോപണമുണ്ട്. 

നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു. ഉച്ചയ്ക്ക് 1.30 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.20 ഓടെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്. തകരാർ പരിഹരിച്ചതിന് ശേഷം വിമാനം പുറപ്പെടുമെന്ന് വിമാനത്താവളത്തിലെ അധികൃതരും എയർ ഇന്ത്യയും അറിയിച്ചു.

You may also like this video

Exit mobile version