Site icon Janayugom Online

കേരളത്തില്‍ അതിതീവ്ര മഴ ഇല്ല; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് ഇത്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും നാളെയുമായി പുറപ്പെടുവിച്ച അതീവ ജാഗ്രതാനിർദേശമാണ് മഴ കുറഞ്ഞതിനെ തുടർന്ന് പിൻവലിച്ചത്. 

അതേസമയം തൃശൂർ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ തൊട്ടുതാഴെയുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ഇന്ന് തീവ്ര ന്യൂനമർദ്ദമായേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇന്നും നാളെയും പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചത്.

ENGLISH SUMMARY:No heavy rains in Kerala
You may also like this video

Exit mobile version