Site iconSite icon Janayugom Online

കേരളത്തില്‍ വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് പത്ത് ശതമാനം കൂട്ടുമെന്നത് തെറ്റായ വാര്‍ത്തയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിലവില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും നയപരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അനവസരത്തിലാണ് വൈദ്യുതി നിരക്ക് കൂട്ടുമെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 

സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം രാത്രി ആറ് മുതൽ പത്ത് വരെയുള്ള പീക്ക് അവറിലെ ഉപയോഗത്തിന് ഉയർന്ന നിരക്ക് വേണമെന്ന ചർച്ച ഉയർന്നിട്ടുണ്ട്. എന്നാല്‍ തീരുമാനമായിട്ടില്ല, എങ്ങനെ വേണമെന്ന് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി അനാവശ്യമായി ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ഇടപെടല്‍ വേണ്ടി വരും. നിലവിൽ 8 മുതൽ 10 ശതമാനം വരെ നിരക്കിലാണ് പീക്കവറിൽ വൈദ്യുതി വാങ്ങുന്നത്. വിഷയത്തില്‍ നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:No increase in elec­tric­i­ty charges in Ker­ala; Min­is­ter K Krishnankutty
You may also like this video

Exit mobile version