പുകയില ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ നിലവിലുള്ള ചരക്ക് സേവന നികുതി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ജി.എസ്.ടി. കോമ്പന്‍സേഷന്‍ സെസ്സ് നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍, ഈ ഉല്പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം നിലനിര്‍ത്തുന്നതിനായി അധിക ലെവി ചുമത്തി നിലവിലെ മൊത്തം നികുതി വരുമാനം അതുപോലെ തന്നെ തുടരാനാണ് കേന്ദ്രത്തിന്റെ ആലോചന. ജി.എസ്.ടി. കോമ്പന്‍സേഷന്‍ സെസ്സ് കാലാവധി അടുത്ത വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തിലാണ് വരുമാനം ചോര്‍ന്നുപോകാതിരിക്കാന്‍ കേന്ദ്രം ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.ജിഎസ്ടി ഘടനയ്ക്ക് പുറത്തുള്ള ഒരു അധിക കേന്ദ്ര നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് നിലവിലെ നികുതി വരുമാനം മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രം ഉറപ്പാക്കും. നിലവില്‍ ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്.
പുകയിലയ്ക്ക് ജിഎസ്ടി കൂട്ടില്ല; നികുതിഭാരം നിലനിര്‍ത്താന്‍ ‘അധിക കേന്ദ്ര നികുതി’

