Site iconSite icon Janayugom Online

എത്ര ഉന്നതൻ ആണെങ്കിലും നടപടി എടുക്കണം : വനിതാ കമ്മീഷൻ

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട്‌ തേടും.ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ കേസ് എടുക്കുകയും അന്വേഷിക്കുകയും ചെയ്യാം.ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ മാറ്റണം. നടി പരാതി ഉന്നയിച്ചെങ്കിൽ തീർച്ചയായും അതിൽ അന്വേഷിച്ച് വ്യക്തത വരുത്തി നടപടി എടുക്കണം. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റേണ്ടതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. തെളിയുന്ന പക്ഷം മാത്രമേ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടതുളളു. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. സിനിമാ മേഖലയിലടക്കം നേരത്തെ നടപടിയുണ്ടായിട്ടുണ്ട്.പരാതി ഉയർന്നാൽ അന്വേഷിക്കണം.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം.അന്വേഷണം നടക്കട്ടേയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വിശദീകരിച്ചു.

Exit mobile version