Site iconSite icon Janayugom Online

കുട്ടിയുടെ യൂണിഫോം വാങ്ങാന്‍ പണംലഭിച്ചില്ല; പിതാവ് വാളുമായി സ്‌കൂളില്‍

കുട്ടിയുടെ സ്‌കൂള്‍ യൂണിഫോമിന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്താന്‍ പിതാവ് വാളുമായി സ്‌കൂളിലെത്തി. ബിഹാറിലെ ബഗവന്ത്പുര്‍ പഞ്ചായത്തിലാണ് സംഭവം അക്ബര്‍ എന്നയാളാണ് അധ്യാപകരെ ഭീഷണിപ്പെടുത്തിയത്.

24 മണിക്കൂറിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ വീണ്ടും വരുമെന്ന് അയാള്‍ പറഞ്ഞു. ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. വാളുമായി നില്‍ക്കുന്ന അക്ബറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായി ജോകിഹാത് പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; no mon­ey to buy the child’s uni­form; Father at school with a sword

You may also like this video;

Exit mobile version