Site iconSite icon Janayugom Online

ഇനി ഒത്തിരി കൂൾ ആകേണ്ട; എസിയുടെ താപനിലക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

പുതിയതായി നിർമ്മിക്കുന്ന എസിയുടെ താപനിലക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ചൂട് എത്ര ഉയർന്നാലും 20 ഡിഗ്രി സെൽഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രി ആക്കും. നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ചൂട് എത്രഉയര്‍ന്നാലും നിങ്ങള്‍ക്ക് എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. 

പ്രത്യേകിച്ചും വൈദ്യുതി ഉപയോഗം കൂടുതലുള്ള വേനല്‍ക്കാലത്ത്. പല വീടുകളിലും കെട്ടിടങ്ങളിലും എസികള്‍ വളരെ താഴ്ന്ന താപനിലയില്‍ ചിലപ്പോള്‍ 16 ഡിഗ്രി സെല്‍ഷ്യസില്‍വരെ വരെ പ്രവര്‍ത്തിപ്പിക്കുന്നു. ഇത് പവര്‍ ഗ്രിഡില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. എയര്‍ കണ്ടീഷണറുകള്‍ ഏകദേശം 50 ഗിഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് താപനില നിയന്ത്രണം കൊണ്ടുവരുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മോഡി സർക്കാരിന്റെ മറ്റൊരു പരിഹാസ്യമായ നീക്കമെന്ന് ടിഎംസി എംപി സാകേത് ഗോഖ്ലെ കുറ്റപ്പെടുത്തു. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയും രംഗത്തെത്തി. മിനിമം ഐക്യു ഉള്ളവരെ മന്ത്രിമാർ ആക്കണമെന്നാണ് ഹുവ മൊയ്ത്രയുടെ പരിഹാസം.

Exit mobile version