Site iconSite icon Janayugom Online

പി എം ശ്രീ കേരളത്തിന് ആവശ്യം ഇല്ല, എസ് എസ് കെ ഫണ്ട് മതി; ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാമെന്നും മന്ത്രി വി ശിവൻകുട്ടി

പി എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യം ഇല്ലെന്നും എസ് എസ് കെ ഫണ്ട് മതിയെന്നും മന്ത്രി വി ശിവൻകുട്ടി. ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാമെന്നും മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീയ പദ്ധതിയിൽ എംഒയുവിൽ നിന്ന് ഏത് നിമിഷവും പിന്മാറാം. ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു. 

എൻഇപിയിൽ പറയുന്ന എട്ട് കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കി. കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ല. ആർഎസ്എസ് നിർദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രന്റെ സ്വപ്നമാണെന്നും മന്ത്രി കെ സുരേന്ദ്രന് മറുപടി നൽകി.
എസ് എസ് കെ ഫണ്ട് നഷ്ടപ്പെടുത്തുന്നത് എന്തിനാണ്. വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് പോകേണ്ടതില്ല. എം ഒ യു ഒപ്പിട്ടാൽ തന്നെ ബാക്കി ഫണ്ട് കിട്ടും. കേരളത്തില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള പാഠ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് കഴിഞ്ഞുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Exit mobile version