Site iconSite icon Janayugom Online

മലയാളി വിദ്യാർത്ഥികള്‍ക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ഉത്തരവ് പിൻവലിച്ച് ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല

മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ കേരളത്തിലെ വിദ്യാർത്ഥികളോട് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നിർദേശം പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതോടെ വിദ്യാർത്ഥികളെ ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചു. ഇന്നും ഇന്നലെയും ഓപ്പൺ കൗൺസിലിങ്ങിന് വന്ന വിദ്യാർഥികളെയാണ് ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചത്. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സർവകലാശാല നിർദേശം പിൻവലിച്ചത്.

ഇന്നലെയായിരുന്നു നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല മലയാളി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദ്ദേശം.

സംഭവവുമായി ബന്ധപ്പെട്ട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി മന്ത്രി ഡോ. ആര്‍ ബിന്ദു ആശയവിനിമയം നടത്തിയിരുന്നു.

Eng­lish Sum­ma­ry: no nipah cer­tifi­cate in mad­hya pradesh uni­ver­si­ty cir­cu­lar with­drawn by indi­ra gand­hi university
You may also like this video

Exit mobile version