ആര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് നിര്‍ബന്ധിച്ച് നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വ്യക്തിയുടെ സമ്മതമില്ലാതെ വാക്സിന് നല്‍കാനാവില്ലെന്നും ഇത് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഒരു മാർഗനിർദേശത്തിലും പറയുന്നില്ലെന്നും കേന്ദ്രം അറിയിച്ചു.
വാക്സിൻ സർട്ടിഫിക്കറ്റ് എതെങ്കിലും ആവശ്യത്തിന് നിർബന്ധമാക്കുന്ന ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വികലാംഗരെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽനിന്നും ഒഴിവാക്കണമെന്നും ഇവർക്ക് വീടുതോറുമുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു കേന്ദ്രത്തിന്റെ മറുപടി. നിലവിലെ സാഹചര്യത്തിൽ വാക്സിന് വലിയ പൊതുതാത്പര്യമാണ് ഉള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
English Summary: No one can force vaccine against covid: Center in Supreme Court
You may like this video also