Site iconSite icon Janayugom Online

അഞ്ജനയുടെ ഭർതൃപീഡന പരാതി ആർക്കും പരിഹരിക്കാനായില്ല; മരണത്തിൽ ഭർത്താവും ഭർത‍ൃമാതാവും അറസ്റ്റിൽ

വല്ലപ്പുഴയിലെ യുവതിയുടെ മരണത്തിൽ ഭർത്താവിനെയും ഭർത‍ൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ ചെറുക്കോട് എലപ്പുളളി ബാബുരാജിന്റെ ഭാര്യ അഞ്ജന(26) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന്, അഞ്ജനയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അഞ്ജനയെ വീടിനുളളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ അഞ്ജനയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

മരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ജനയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ അറസ്റ്റിലായത്.

Eng­lish summary;No one could resolve Anjana’s hus­band abuse com­plaint; Hus­band and moth­er-in-law arrest­ed in death

you may also like this video;

Exit mobile version