2000 രൂപ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി. ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ് ബാങ്ക് നിർദേശം നൽകിയ തീയതി വരെ കെഎസ്ആര്‍ടിസി ബസുകളിൽ സ്വീകരിക്കും. ഇതിന് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
english summary;No orders to accept Rs 2000 notes: KSRTC
you may also like this video;