ആലപ്പുഴ തോട്ടപ്പള്ളിയില്‍ ഒരു സ്വകാര്യ കമ്പനിക്കും മണല്‍ ഖനനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളത്. തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് 2012 ല്‍ യുഡിഎഫ് ഭരണകാലത്താണ് ആദ്യം അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണല്‍ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു അനുമതി നല്‍കിയത്. മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐഐടി യുടെ പഠനത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഉത്തരവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
updating.….
English Summary; No private company has been given permission to move sand in Thottapally: Chief Minister
You may also like this video