Site iconSite icon Janayugom Online

നീറ്റ് പുനഃപരീക്ഷ വേണ്ട: സുപ്രീം കോടതി

2024‑ലെ നീറ്റ്-യുജി പരീക്ഷയ്ക്ക് പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീം കോടതി. വീണ്ടും പരീക്ഷ നടത്തുന്നത് ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. പലരും കിലോമീറ്ററുകള്‍ താണ്ടിയാണ് പരീക്ഷയെഴുതാനെത്തിയതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. 

23.33 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ജാർഖണ്ഡിലെ ഹസാരിബാഗിലും ബിഹാറിലെ പട്‌നയിലുമാണ് ചോദ്യപേപ്പർ ചോർന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Eng­lish Sum­ma­ry: No re-exam­i­na­tion of NEET: Supreme Court

You may also like this video

Exit mobile version