രാഹുലിന്റെ രാജിയില്ല, സസ്‌പെന്‍ഷന്‍ മാത്രമെന്ന് നടപടി പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എന്നാൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഏതാനും മിനിറ്റുകൾക്കുള്ളിൽ വാർത്താ സമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം മുങ്ങി. രാഹുലിന്റെ സസ്പെൻഷൻ ഏകകണ്ഠമായി എടുത്ത തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന് മുന്നിൽ പരാതി വന്നിട്ടില്ലെന്നും, അതിനാൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. കാലാവധി തീരുമാനിക്കാതെയാണ് സസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ രാജിയില്ല, സസ്‌പെന്‍ഷന്‍ മാത്രം; നടപടി പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ്

