മലയാളികളുടെ സൂപ്പർ താരം മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡർ ആകും. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മോഹൻലാൽ സമ്മതം അറിയിച്ചതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അറിയിച്ചു. മോഹൻലാൽ അഭിനയിക്കുന്ന ബോധവൽക്കരണ വീഡിയോകളും പോസ്റ്ററുകളും ബസ്സുകളിലും സോഷ്യൽ മീഡിയയിലും സജീവമാകും. ജനുവരി 5ന് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കെഎസ്ആർടിസി സ്വന്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പ്രതിഫലം വേണ്ട; മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡർ ആകും

