ആശുപത്രിയിലെത്താൻ റോഡും മറ്റ് യാത്രാ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ അമ്മയുടെ മുന്നില്‍ വച്ച് നവജാത ഇരട്ടക്കുട്ടികള്‍ മരിച്ചു. അമിത രക്ത സ്രാവമുള്ളതിനാല്‍ അമ്മയുടെ നിലയും ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ സ്ട്രെച്ചറില്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പാറക്കെട്ടുകളിലൂടെ കുടുംബാഗങ്ങള്‍ മൂന്ന് കിലോമീറ്ററോളം യുവതിയെ ചുമന്നാണ് ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചത്.
പാൽഘർ ജില്ലയിലെ മൊഖദ തഹസിൽ നിവാസിയായ വന്ദന ബുധറായുടെ കുട്ടികളാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. അതുകൊണ്ടു തന്നെ കുട്ടികൾ ആരോഗ്യമുണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂ. എന്നാൽ ആശുപത്രിയിലെത്തിക്കാൻ വഴിയില്ലാതായതോടെ അമ്മയുടെ കൺമുമ്പിൽ വച്ച് തന്നെ കുട്ടികള്‍ മരിക്കുകയായിരുന്നു.
English Summary: No road, could not reach hospital, newborn babies died: mother’s condition critical
You may also like this video