Site iconSite icon Janayugom Online

തെരഞ്ഞെടുപ്പില്‍ സീറ്റില്ല: ബിജെപി നേതാവ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക്

തെര‍ഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ബിജെപി നേതാവ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് ദിനേഷ് മൽഹാറാണ് പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചത്. 

2008 മുതൽ ബിജെപിയിൽ നിന്ന് റാവു മണ്ഡലത്തിലേക്ക് ദിനേശ് മൽഹാർ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി താൽപ്പര്യം കാണിച്ചില്ല. സെപ്തംബർ 18ന് പാർട്ടിയിൽ നിന്ന് രാജിവെച്ച മൽഹർ നാളെ ജില്ലയിൽ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം എടുക്കുമെന്ന് അറിയിച്ചു.

”2008ലാണ് റാവു നിയോജകമണ്ഡലം രൂപീകൃതമായത്, അന്നുമുതൽ ഞാൻ ബിജെപിയിൽ നിന്ന് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റെവിടെയെങ്കിലും എന്നെ പാർപ്പിക്കാമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. 15 വർഷം കഴിഞ്ഞിട്ടും ബിജെപി എനിക്ക് ടിക്കറ്റോ പാർട്ടിയിൽ സ്ഥാനമോ നൽകിയില്ല”, മല്‍ഹാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: No seat in elec­tions: BJP leader leaves par­ty for Congress

You may also like this video

Exit mobile version