എന്‍ഡിഎ കണ്‍വെന്‍ഷന്റെ സദസ്സിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രചരണ ചുമതലകളിൽ നിന്ന് പിൻമാറി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബിജെപിയുമായി ഇടഞ്ഞത്. സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലംകണ്ടില്ല. ഇതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് നിന്നുള്ള സന്ദീപ് വാര്യരുടെ അസാന്നിധ്യം ചർച്ചയായി.
പാലക്കാട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറുമായി സന്ദീപ് വാര്യര്‍ക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. മൂത്താന്തറയിലെ പ്രശ്നപരിഹാരത്തിന് സന്ദീപ് ഇടപെട്ടത് സി കൃഷ്ണകുമാറിനെ അലോസരപ്പെടുത്തിയിരുന്നു. നേതൃത്വവും നീരസം പ്രകടിപ്പിച്ചിരുന്നു. യോഗത്തിൽനിന്ന് ഇറങ്ങിപ്പോയശേഷം സന്ദീപ് വാര്യർ സി കൃഷ്ണകുമാറിന്റെ പര്യടനത്തിൽ പങ്കെടുത്തിട്ടില്ല. ഇതിനിടെ, സന്ദീപ് പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ഇതു സംബന്ധിച്ച ആഭ്യൂഹങ്ങൾ പരന്നിട്ടും വിഷയത്തിൽ സന്ദീപ് ഇതിനോട് പ്രതികരിച്ചിട്ടില്ല.