Site iconSite icon Janayugom Online

വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ല; മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെക്കുന്നത് മുന്‍കരുതല്‍ എന്ന നിലയില്‍ ആണെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാറിന് പ്രധാനം. ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമം പുന:ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ് എസ് എല്‍ സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂര്‍ത്തിയാക്കും വിധം ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കും. ഫോകസ് ഏരിയ നിശ്ചയിച്ചു നല്‍കിക്കഴിഞ്ഞു. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളില്‍ ഇരുന്ന് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുക.
തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. പുതുക്കിയ മാര്‍ഗ്ഗരേഖ യോഗത്തിന് ശേഷം പുറത്തിറക്കും. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാതീയതികളില്‍ മാറ്റമില്ല. സ്‌കൂളില്‍ വരുന്ന 10,11,12 ക്‌ളാസുകളിലെ കുട്ടികള്‍ക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തും.

എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ശ്രമം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. വാക്‌സിനേഷന്‍ കണക്കുകള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ അപ്‌ഡേറ്റ് ചെയ്യാന്‍ കൈറ്റ് – വിക്ടര്‍സ് പുതിയ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
eng­lish sum­ma­ry; No sig­nif­i­cant covid preva­lence among stu­dents Min­is­ter V Sivankutty
you may also like this video;

Exit mobile version