Site iconSite icon Janayugom Online

ഏകദിന പരമ്പരയിലേക്കില്ല; സഞ്ജുവിനെ ഇനി ഐപിഎല്ലില്‍ കാണാം

മലയാളി താരം സഞ്ജു സാംസണ്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശ. ശ്രേയസ് അയ്യരുടെ പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് ടീമിലേക്ക് വിളിയെത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശിവ്‌സുന്ദര്‍ ദാസിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ശ്രേയസിന്റെ പകരക്കാരനെ തല്‍ക്കാലം പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 18 അംഗ ടീമിൽനിന്നു തന്നെ മറ്റൊരു താരത്തെ കളിപ്പിക്കാനാണു ബിസിസിഐയുടെ നീക്കം. 

ഇതോടെ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്താൻ സഞ്ജു സാംസണ് ഇനിയും കാത്തിരിക്കേണ്ടിവരും. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യക്കായി ഒടുവിൽ കളിച്ചത്. ഫീല്‍ഡിങ്ങിനിടെ സഞ്ജുവിനു പരിക്കേൽക്കുകയായിരുന്നു. ഈ മാസം 31ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്റെ റോളിലായിരിക്കും സഞ്ജുവിനെ അടുത്തതായി കാണാന്‍ കഴിയുക. അതേസമയം ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ പകുതിയോളം മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമായേക്കും. അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കിടെ നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ സ്‌കാനിങ്ങിനായി ബിസിസിഐ അയച്ചിരുന്നു.

Eng­lish Summary;No to ODI series; San­ju will now be seen in IPL

You may also like this video

Exit mobile version