Site icon Janayugom Online

കൊച്ചിയില്‍ വെള്ളക്കെട്ടില്ല: സംതൃപ്‌തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി

കനത്ത മഴയില്‍ മുൻവർഷങ്ങളിലെ പോലെ കൊച്ചിയില്‍ വെള്ളക്കെട്ടില്ലാത്തതിൽ സംതൃപ്‌തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കോർപറേഷനും കളക്ടർ അധ്യക്ഷനായ സമിതിയും ഇടപെടൽ നടത്തിയെന്നും കോടതി നിരീക്ഷിച്ചു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

ഇക്കുറി കൊച്ചിയില്‍ വെള്ളക്കെട്ട്‌ താരതമ്യേന കുറഞ്ഞതായും എംജി റോഡിൽ അടക്കം വെള്ളക്കെട്ടില്ലെന്നത്‌ ആശ്വാസം നൽകുന്നതായും കോടതി പറഞ്ഞു. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ കോർപറേഷനും കളക്ടർ അധ്യക്ഷനായ സമിതിയും ഇടപെടൽ നടത്തിയെന്നും കോടതി പറഞ്ഞു.

കാന തുറക്കാതെ വൃത്തിയാക്കുന്ന സക്‌ഷൻ കം ജറ്റിങ്‌ മെഷീൻ ഫലപ്രദമാണ്‌. ചെറിയ തോതിൽ വെള്ളക്കെട്ടുള്ള കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌, കലാഭവൻ റോഡ്‌ അടക്കമുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന്‌ കോടതി നിർദേശിച്ചു. ഹർജി വെള്ളിയാഴ്‌ച
വീണ്ടും പരിഗണിക്കും.

Eng­lish Summary:No water­log­ging in Kochi: High Court express­ing satisfaction

You may also like this video

Exit mobile version