Site iconSite icon Janayugom Online

ഹണി റോസിനെതിരെ തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ല; തെറ്റിദ്ധരിച്ചായിരിക്കും പരാതിയെന്നും ബോബി ചെമ്മണൂർ

ഹണി റോസിനെതിരെ തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും തെറ്റിദ്ധരിച്ചായിരിക്കും പരാതിയെന്നും വ്യവസായി ബോബി ചെമ്മണൂർ. ചടങ്ങിൽ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. നടി ഹണി റോസിനെ കുന്തീദേവി എന്ന് വിളിച്ചതിൽ ദ്വയാർഥമില്ല. ഇപ്പോഴുള്ള പരാതിയുടെ കാരണം അറിയില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു . കുന്തീദേവി എന്നു പറഞ്ഞാൽ അതിൽ മോശമായ കാര്യമൊന്നും ഇല്ല. കുന്തീദേവി എന്നു പറഞ്ഞതിൽ ദ്വയാർഥമുണ്ടെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. 

പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി കൊടുക്കാൻ കാരണമെന്ന് അറിയില്ല. ഹണി റോസിന്റെ മാനേജർ എന്റെ മാനേജരോട് സംസാരിച്ചിരുന്നു. ഇഷ്ടമില്ലെങ്കിൽ അത്തരം വാക്കുകൾ ഉപയോഗിക്കില്ലെന്ന് ഞാൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ താരം തമാശയായി എടുക്കുമെന്നാണ് കരുതിയത്. എന്റെ വാക്കുകളെ പലരും സമൂഹമാധ്യമത്തിൽ മറ്റൊരു രീതിയിൽ പ്രയോഗിച്ചതാകാം പരാതിക്ക് ഇടയാക്കിയത്. ഞാൻ പറയാത്ത വാക്ക് സമൂഹമാധ്യമത്തിൽ ചിലർ ഉപയോഗിച്ചു. അത് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കാമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

Exit mobile version